2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഭീകരതക്ക് നേതൃത്വം നല്‍കുന്നത് ഇറാന്‍: അമേരിക്കന്‍ തീവ്രവാദ റിപ്പോര്‍ട്ട്

ഏതന്‍സ്: അഭയാര്‍ഥിപ്രവാഹം തുടരുന്നതിനിടെ ലിബിയന്‍ കടല്‍തീരത്തുണ്ടായ ബോട്ടപകടത്തില്‍ മരിച്ച ആറു കുട്ടികളടക്കം 117 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍ അഭയാര്‍ഥികളാണ്. അപകടത്തില്‍പ്പെട്ട 340 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ലിബിയന്‍ സിറ്റിയായ സ്വാരയില്‍ നിന്നാണ് വെള്ളിയാഴ്ചയും ഇന്നലെയുമായി മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് ലിബിയന്‍ റെഡ്‌ക്രോസ് വക്താവ് മുഹമ്മദ് അല്‍ മുസ്‌റാത്തി പറഞ്ഞു. മരിച്ചവരാരും ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിട്ടില്ലെന്നും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമല്ലാത്ത ബോട്ട്‌യാത്രയിലൂടെ അപടത്തില്‍ മരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം മെയ് 25 മുതല്‍ ഇതുവരെ 1000 കവിഞ്ഞു. ഉത്തര ആഫ്രിക്കയില്‍ നിന്നും തെക്കന്‍ യൂറോപ്പിലേക്കാണ് ഭൂരിഭാഗം ആളുകളും പലായനം ചെയ്യുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.