മലപ്പുറം:ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ പ്രതിവര്‍ഷ സ്‌കോളര്‍പ്പിന് ഫണ്ട് നല്‍കുന്നതില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും,ജില്ലാപഞ്ചായത്തുകള്‍ക്കും വീഴ്ച.ഇതു സംബന്ധിച്ച് മനുഷ്യാവകാശ കമ്മിഷനു ലഭിച്ച പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഗ്രാമപഞ്ചായത്തുകള്‍ക്ക് ഫണ്ട് നല്‍കാന്‍ ബ്ലോക്ക്-ജില്ലാപഞ്ചായത്തുകള്‍ പദ്ധതി ആസൂത്രണം നടത്തുന്നില്ലെന്ന് കണ്ടെത്തിയത്.
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 28,500 രൂപയാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്.ഇത് നേരത്തെ ഗ്രാമപഞ്ചായത്തുകളാണ് നല്‍കിയിരുന്നത്.എന്നാല്‍ അപേക്ഷകര്‍ കൂടിയതും,സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് വര്‍ധിപ്പിച്ചതും മൂലം ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതിക്കായി ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാന്‍ കഴിയാതെ വന്നു.ഇതോടെയാണ് നിശ്ചിത വിഹിതം ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളോട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നത്.
സ്‌കോര്‍ളര്‍ഷിപ്പ് പോലുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ബ്ലോക്ക്-ജില്ലാപഞ്ചായത്തുകളില്‍ പദ്ധതികള്‍ നടപ്പാക്കാറില്ല.എന്നാല്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ഫണ്ട് കുറവുള്ളതിനാല്‍ സ്‌കോര്‍ഷിപ്പ് ധനസഹായം നല്‍കാന്‍ ബ്ലോക്കിനും ജില്ലാപഞ്ചായത്തിനും പ്രത്യേക അനുമതി നല്‍കിയിരുന്നു.ഇത് നല്‍കുന്നതിലാണ് മനുഷ്യാവകാശ കമ്മിഷന്‍ വീഴ്ച കണ്ടെത്തിയത്.ഇതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്തുകളുടെ വിഹിതം നല്‍കുന്നത് ബ്ലോക്കും,ജില്ലയും ഉറപ്പുവരുത്താന്‍ ജില്ലാ ആസൂത്രണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അര്‍ഹമായ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കാത്തതിനെതിരേ ഭിന്നശേഷിക്കാരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ ഇന്‍ക്ലുസിവ് പേരന്റ്‌സ് അസോസിയേന്റെ കീഴില്‍ വ്യത്യസ്ത സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതായി അറിയുന്നു.
Comments are closed for this post.