2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ക്യാംപ്

താമരശ്ശേരി: സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും മേഖലാ ബധിര കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ലോക ബധിര ദിനാചരണവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള ക്യാംപും 24നു നടക്കും. പരിപാടി കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
രാവിലെ ഒന്‍പതു മുതല്‍ താമരശ്ശേരി പൊലിസ് സ്റ്റേഷനു മുന്‍വശത്തുള്ള കെ.എം.ഒ ടവര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ബധിര കുടുംബ സംഗമം, സൗജന്യ ശ്രവണ പരിശോധന, മെഡിക്കല്‍ ക്യാംപ്, ഡഫ് ഡേ സെമിനാര്‍, സംസാര-കേള്‍വി-പഠന വൈകല്യമുള്ള കുട്ടികള്‍ക്കുള്ള തെറാപ്പി സെന്ററിന്റെയും ഓണ്‍ലൈന്‍ സൈന്‍ ലാംഗ്വജ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനം തുടങ്ങിയവ നടക്കും. ഫോണ്‍: 9847443774, 8113900111.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.