2021 January 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം

സാമൂഹ്യനീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ (വി.ടി.സി) ഉടന്‍ ആരംഭിക്കുന്ന ആറു മാസം ദൈര്‍ഘ്യമുള്ള ഡി.ടി.പി, ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഡി.സി.എ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

15നും 30നും മധ്യ പ്രായമുള്ള ബധിരര്‍, മൂകര്‍, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വനിതകള്‍ക്കു താമസ സൗകര്യം സൗജന്യമാണ്. അപേക്ഷാ ഫോം തിരുവനന്തപുരത്തു പൂജപ്പുരയിലുള്ള ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ലഭിക്കും. അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നിനു മുന്‍പ് സൂപ്പര്‍വൈസര്‍, ഭിന്നശേഷിയുള്ളവരുടെ തൊഴില്‍ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം12 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0471 2343618.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.