2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഭിക്ഷാടനം നിരോധിക്കില്ല ‘ദാരിദ്ര്യമാണ് യാചകരാക്കുന്നത്’

 

ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിനായി ആളുകളെ നിര്‍ബന്ധിപ്പിക്കുന്നതെന്നും അതിനാല്‍ അതുനിരോധിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.
ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ല. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷാടനത്തിനായി ഇറങ്ങുന്നത്.
ഇതൊരു സാമൂഹിക – സാമ്പത്തിക പ്രശ്‌നമാണ്. ഭിക്ഷാടനം തടയാമെന്ന് ഞങ്ങള്‍ക്ക് പറയാനാകില്ല. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ല. യാചകരുടെ പുനരധിവാസമാണ് ആദ്യം വേണ്ടത്. ഭിക്ഷക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്ന വിധത്തിലാവണം പുനരധിവാസമെന്നും കോടതി വ്യക്തമാക്കി. ഭിക്ഷക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അതുനിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യഹരജിയാണ് കോടതി പരിഗണിച്ചത്.
കേസ് ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.