
സര്‍ക്കാര്‍ നടത്തുന്ന എല്‍.ടി.ടി.സി.എല്‍.ഇ.ഡി ട്രെയ്നിങ് കോഴ്സുകള്‍ ബിഎഡിനു തുല്യമായിരുന്ന ഉത്തരവ് റദ്ദു ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം.
2013 ഫെബ്രുവരിയില്‍ ഇറങ്ങിയ ഉത്തരവ് മൂന്നരവര്‍ഷത്തിനുശേഷം റദ്ദുചെയ്തതില്‍ ദുരൂഹതയുണ്ട്. വിവിധ യൂനിവേഴ്സിറ്റികളില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന എസ്.സി.ആര്.ടിയുടെ എക്സ്പേര്‍ട്ട് കമ്മിറ്റി കേരള പബ്ലിക് സര്‍വിസ് കമ്മിഷന് കേരള യൂനിവേഴ്സിറ്റിയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയവ ബിഎഡിനു തുല്യമായി അംഗീകരിച്ചിട്ടുള്ളതാണ്.
എല്ലാ വകുപ്പുകളിലും ഒരു ഉദ്യോഗസ്ഥനു നിരവധി പ്രമോഷന് ലഭിച്ചു സീനിയോറിറ്റി പ്രകാരം വകുപ്പിലെ വളരെ ഉയര്‍ന്ന തസ്തികയിലെത്തി വിരമിക്കുമ്പോള്‍ ഭാഷാധ്യാപകര്ക്കു മാത്രം ഹെഡ്മാസ്റ്റര് പ്രമോഷന് നിഷേധിക്കുന്നത് അനീതിയാണ്. സീനിയോറിറ്റി ഉണ്ടായിട്ടും ജോലിയില്‍ പ്രവേശിച്ച തസ്തികയില്‍ തന്നെ വിരമിക്കേണ്ടിവരുന്ന അധ്യാപകരുടെ അവസ്ഥ പരിതാപകരമാണ്. ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍ക്കുപോലും പരിശീലക കോഴ്സിലെ വിവേചനം ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര് പ്രമോഷന് തടയുകയാണ്. മറ്റു വിഷയങ്ങളിലെ അധ്യാപകര്‍ക്കുള്ള തുല്യപദവി ഭാഷാധ്യാപകര്‍ക്കും നല്‍കണം.