
കാസര്‍കോട്: വിദ്യാലയങ്ങളിലെ ഭാഷാ അധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചു ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നില്‍ സെപ്തംബര്‍ 28നു ധര്‍ണ നടത്തുവാന്‍ കാസര്‍കോട് സംഘടിപ്പിച്ച കെ.എ.ടി.എഫ് ജില്ലാകൗണ്‍സില്‍ മീറ്റ് തീരുമാനിച്ചു.
കൗണ്‍സില്‍ മീറ്റും ഹജ്ജ് യാത്രയയപ്പ് സമ്മേളനവും കെ.എ.ടി.എഫ് ജില്ലാ പ്രസിഡന്റ് പി മൂസക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി മാഹി ചെര്‍ക്കള അധ്യക്ഷനായി.
താജുദ്ദീന് ഹോസ്ദുര്‍ഗ്, ടി മുഹമ്മദ്, അന്‍ഫസ് നെന്മുണ്ട, പൈക്ക മുഹമ്മദലി, സലാം ചെറുവത്തൂര്‍ ,സിറാജുദ്ദീന് ഖാസി ലൈന്‍, അബ്ദുല്‍ ഖാദര്‍ ചേരൂര്‍, ബഷീര്‍ ഉക്കിനടുക്ക, അബ്ദുല്‍ ഗഫൂര്‍ നെല്ലിക്കുന്ന്, നൗഫല്‍ മാസ്റ്റര്‍, ഇബ്രാഹിം, ജബ്ബാര്‍ തുരുത്തി, ഹക്കീം കുറ്റിക്കോല്‍, അബ്ദുല്ലക്കുഞ്ഞി മാസ്റ്റര്‍ സംസാരിച്ചു.