
മൂന്നാര്‍: മറയൂര്‍-മൂന്നാര്‍ സംസ്ഥാന പാതയില്‍ ഭാരം കയറ്റി വന്ന ലോറി മറിഞ്ഞു.
പരുക്കുകളേല്‍ക്കാതെ ഡ്രൈവര്‍ രക്ഷപ്പെട്ടു. മൂന്നാറില്‍ നിന്നും കോയമ്പത്തൂരിലേക്ക് പഴയ ഇരുമ്പു സാധനങ്ങള്‍ കയറ്റിപ്പോയ ലോറിയാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.
സംസ്ഥാന പാതയില്‍ ചട്ട മൂന്നാര്‍ ചെക്ക് പോസ്റ്റിന് മുകള്‍ ഭാഗത്താണ് സംഭവം. ലോറി മറിഞ്ഞതും ഡ്രൈവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പുതുതായി ടാറിംഗ് നടത്തിയ റോഡിലെ വശങ്ങള് ഉയര്‍ന്നു നില്‍ക്കുന്നതിനാലാണ് അപകടം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
ഒരാഴ്ചക്കിടയില്‍ ഈ പാതയിലുണ്ടാകുന്ന അഞ്ചാമത്തെ അപകടമാണിത്.