പത്തനംതിട്ട • എറണാകുളം സ്വദേശികളായ രണ്ട് സ്ത്രീകളെ ആഭിചാര പൂജയ്ക്കായി തിരുവല്ലയിലെത്തിച്ച് നരബലി നല്‍കിയ കേസിലെ പ്രതി പാരമ്പര്യ തിരുമ്മൽ ചികിത്സകനും സജീവ സി.പി.എം പ്രവര്‍ത്തകനും.
ഇയാൾ നാട്ടുകാര്‍ക്കിടയില്‍ വലിയ സ്വീകാര്യനായിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപെടുത്തുന്നു. പാരമ്പര്യ തിരുമ്മല്‍ വൈദ്യന്‍ വാസുവിന്റെ മകനാണ് ഭഗവത് സിങ്. ജനകീയാ സൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് പണിതു നല്‍കിയ വീട്ടിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്.
തിരുമ്മല്‍ ചികിത്സക്ക് വേണ്ടി ആളുകള്‍ ഇയാളെ തേടി നിരന്തരം എത്താറുണ്ടായിരുന്നു.
വായനശാല കേന്ദ്രീകരിച്ചും മറ്റ് സാംസ്കാരിക കൂട്ടായ്മകളിലുമെല്ലാം സജീവമായി പങ്കെടുക്കുന്ന ഭഗവത് സിങ് പ്രദേശത്തെ സജീവ സി.പി.എം പ്രവര്‍ത്തകനാണ്. ആദ്യഭാര്യയില്‍ നിന്നു പതിനഞ്ച് വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. ഇപ്പോള്‍ കൂടെയുള്ള ലൈല ഇലന്തൂരില്‍ തന്നെയുള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലും സജീവമാണ്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
Comments are closed for this post.