
കാസര്‍കോട്: ഭക്ഷ്യോല്പാദനത്തില് സ്വയംപര്യാപ്തത കൈവരിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കര്‍ഷക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ വര്‍ഷം നെല്ല് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ ആഘോഷിക്കുകയാണ്. തരിശു നിലങ്ങളില്‍ കൃഷി ചെയ്യുന്നതുള്‍പ്പെടെ നെല്‍കൃഷിയുടെ പ്രോത്സാഹനത്തിനുളള വിവിധ പദ്ധതികള്‍ നടപ്പാക്കും. നെല്‍കൃഷിയോടൊപ്പം പഴം, പച്ചക്കറിയുള്‍പ്പെടെയുളള ഭക്ഷ്യ വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്നതിനും കര്‍ഷകരുടെ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കര്ഷകന് സമൂഹത്തില്‍ മാന്യമായ പദവി ലഭിക്കുന്ന സാഹചര്യമുണ്ടാകണം. കര്‍ഷകരുടെ ഉല്പന്നങ്ങള്ക്കു ന്യായവില ഉറപ്പാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം.
കര്‍ഷകന്റെ വിളവുകളില്‍ നിന്നു നഷ്ടമുണ്ടാകാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൂട്ടായ ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.