കോഴിക്കോട്: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇടതിന് ശക്തമായ ആധിപത്യം. 10 ബ്ലോക്ക് പഞ്ചായത്തുകളിലും എല്‍.ഡി.എഫിനാണ് മുന്നേറ്റം. കൊടുവള്ളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളില്‍ യു.ഡി.എഫിന് ശക്തമായ മേല്‍ക്കൈ നേടാനായി. അതേസമയം നേരത്തെ ഭരണമുണ്ടായിരുന്ന വടകര യു.ഡി.എഫിന് ഇത്തവണ നഷ്ടപ്പെട്ടു. കഴിഞ്ഞ തവണ പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. കൊടുവള്ളി, വടകര, കുന്ദമംഗലം, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലായിരുന്നു യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. എല്‍.ജെ.ഡി മുന്നണി മാറിയപ്പോള്‍ തോടന്നൂരും കുന്ദമംഗവും നഷ്ടമായിരുന്നു. കുന്ദമംഗലത്ത് എല്‍.ജെ.ഡി മുന്നണി വിട്ടപ്പോഴും പാര്‍ട്ടി അംഗം യു.ഡി.എഫിനൊപ്പം നിന്നിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹവും മുന്നണി മാറിയതോടെയാണ് കുന്ദമംഗലം നഷ്ടമായത്. എന്നാല്‍ ഇത് 10 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. എട്ട് സീറ്റുകളാണ് എല്‍.ഡി.എഫിന് ഇവിടെ ലഭിച്ചത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 15 സീറ്റുകള്‍ നേടിയാണ് യു.ഡി.എഫ് ഭരണം നിലനിര്‍ത്തിയത്. അതേസമയം യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമായി. കഴിഞ്ഞതവണ ഒരു സീറ്റ് മാത്രം ലഭിച്ച എല്‍.ഡി.എഫിന് ഇത്തവണ മൂന്ന് സീറ്റുകള്‍ ലഭിച്ചു.
തോടന്നൂര്‍, വടകര, തൂണേരി, മേലടി, പേരാമ്പ്ര , ബാലുശേരി, കുന്നുമ്മല്‍, പന്തലായനി, ചേളന്നൂര്‍, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി.
Comments are closed for this post.