
നെടുമങ്ങാട്: തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ ബോര്‍ഡുകള്‍ മാറ്റുന്ന കാര്യത്തില്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഡി.സി.സി ജന. സെക്രട്ടറി ആനാട് ജയന് ആവിശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് വ്യക്തമായ നിയമം നിലനില്‍ക്കെ ഇടതുപക്ഷമുന്നണി സ്ഥാനാര്‍ത്ഥിയുടെ ബോര്‍ഡുകളും ചുവരെഴുത്തുകളും പൊതുനിരത്തില്‍ വ്യാപകമായിട്ടും ചില ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആനാട് ജയന്പറഞ്ഞു .ആനാട് ബാങ്ക് ജങ്ഷനില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഇരിക്കുന്ന പാര്‍ട്ടി ഓഫിസിന് മുന്നില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും നിറച്ചിരിക്കുകയാണ്. തൊട്ടടുത്തായി ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്റിന്റെ കുളത്തിനോട് ചേര്‍ന്നുള്ള ചുവരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ചുവരെഴുത്തും പോസ്റ്ററും വ്യാപകമായി പതിച്ചിരിക്കുകയാണ്. ആനാട് പഞ്ചായത്തിലെ നെട്ടറക്കോണം പ്രദേശങ്ങളും പനവൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും പെരിങ്ങമ്മല നന്ദിയോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുവരുകളിലും സര്‍ക്കാര്‍ ഭൂമിയിലും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ ഫ്ളക്സുകളും പോസ്റ്ററുകളും വ്യാപകമായി പതിച്ചു എന്ന് തെളിവ് സഹിതം പരാതി നല്‍കിയിട്ടും അവ മാറ്റാതെ പലസ്ഥലങ്ങളിലും സ്വകാര്യ വസ്തുക്കളില്‍ ഇരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളും ഫ്ളക്സുകളും കീറി മാറ്റുകയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഇടതുപക്ഷ ചിന്താഗതിക്കാരായ ചില ഉദ്യോഗസ്ഥര്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയുടെ ബോര്‍ഡും ചുവരെഴുത്തും സംരക്ഷിക്കുകയും മറ്റുള്ളവരുടെ ബോര്‍ഡും പോസ്റ്റുകള്‍ നശിപ്പിക്കുവാനും നടത്തുന്ന ശ്രമം അപലപനീയമാണെന്നും ഇലക്ഷന് കമ്മീഷനിലെ ഉന്നതരായ ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ഡിസിസി ജന. സെക്രട്ടറി ആനാട് ജയന് ആവശ്യപ്പെട്ടു.