2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബൈഡന്റെ ബജറ്റ് മേധാവിയായി ഇന്ത്യന്‍ വംശജ

 

വാഷിങ്ടണ്‍: നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇന്ത്യന്‍ വംശജയായ നീര ടണ്ഡനെ മാനേജ്‌മെന്റ് ആന്‍ഡ് ബജറ്റ് ഓഫിസ് ഡയരക്ടറായി നിയമിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ സെന്റര്‍ ഫോര്‍ അമേരിക്കന്‍ പ്രോഗ്രസ് ചീഫ് എക്‌സിക്യൂട്ടീവാണ് ഇവര്‍. അതോടൊപ്പം സാമ്പത്തികവിദഗ്ധ സെസില റൗസിനെ സാമ്പത്തിക ഉപദേശകസമിതി മേധാവിയായും നിയമിക്കുമെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ്ഹൗസ് വാര്‍ത്താവിനിമയ സംഘത്തില്‍ വനിതകള്‍ മാത്രം
വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ഉന്നത വാര്‍ത്താവിനിമയ സംഘത്തില്‍ വനിതകള്‍ മാത്രമാണുണ്ടാവുകയെന്ന് ബൈഡന്‍. രാജ്യത്ത് ആദ്യമായാണ് ഇങ്ങനെയുണ്ടാവുന്നത്.
ഒബാമയുടെ കാലത്ത് വാര്‍ത്താവിനിമയ ഡയരക്ടറായിരുന്ന ജെന്‍ പ്‌സാകിയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി. മറ്റു ആറു വനിതകളെയും സമാനമായ തസ്തികകളില്‍ നിയമിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.