
വെഞ്ഞാറമൂട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരുക്കേറ്റു. ചെമ്പൂ് ശരത് ഭവനില്‍ ശരത്ത് (25), ചെമ്പൂര് ചുറണ്ടിവിള വീട്ടില്‍ വിഷ്ണു (24), മറ്റൊരു ബൈക്കിലെ യാത്രക്കാരായ നെടുമങ്ങാട് വാളിക്കോട് എ.കെ മന്‍സിലില്‍ ഷംസുദ്ദീന് (59), കമര്‍ബാന്‍ (50) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12ന് ആറ്റിങ്ങല്‍-വെഞ്ഞാറമൂട് റോഡില്‍ മുക്കുന്നൂരിലായിരുന്നു അപകടം. പരുക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വാകര്യ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു.