
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ സ്ഥലത്ത് ആര്.എസ്.എസ്- ബി.ജെ.പി നേതാവിനെ ബൈക്കിലെത്തിയ രണ്ടുപേര്‍ വെട്ടിക്കൊന്നു. ബെംഗളൂരു എം.ജി റോഡിലാണ് സംഭവം.
ആര്.എസ്.എസ് ശിവാജിനഗര്‍ ശാഖ പ്രസിഡന്റും ബി.ജെ.പി സെക്രട്ടറിയുമായ റുദേശ് ആര് (35) ആണ് കൊല്ലപ്പെട്ടത്.നഗരത്തില്‍ നടന്ന റൂട്ട് മാര്‍ച്ചില്‍ സംബന്ധിച്ചു മടങ്ങവേയാണ് ആക്രമണത്തിനിരയായത്.
റോഡിനു വശത്ത് ബൈക്ക് നിര്‍ത്തിയിട്ട് സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കേ മറ്റൊരു ബൈക്കിലെത്തിയ രണ്ടു പേര് വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.