
ധാക്ക: ബംഗ്ലാദേശില്‍ ബുദ്ധ സന്യാസിയെ കൊലപ്പെടുത്തിയ കേിസില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ബന്ദര്‍ബന്‍ ജില്ലയിലാണ് സംഭവം. അബ്ദുറഹ്മാന് (25), മുഹമ്മദ് സിയ (26), സാ മോങ് ചക് (35) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വീടുകളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു. 73 കാരനായ ബുദ്ധസന്യാസി ഉ ദാമ ഒയാങ് ചാ ബിക്കു ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. പിടിയിലായ രണ്ടു പേര് റോംഹിംഗ്യന്‍ വിഭാഗക്കാരാണെന്ന് സംശയമുണ്ട്. ബുദ്ധ ക്ഷേത്രത്തിനു സമീപം ഇവര്‍ റോന്തുചുറ്റുന്നത് നാട്ടുകാര്‍ കണ്ടതായി പൊലിസ് പറഞ്ഞു.
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സന്യാസി മകനോട് പറഞ്ഞിരുന്നു. ക്ഷേത്രത്തിനു സമീപം അജ്ഞാതരായ ആളുകള്‍ വന്നുപോകുന്നതായാണ് ഇദ്ദേഹം മകനോട് പറഞ്ഞത്. സന്യാസിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.