
കഴക്കൂട്ടം: ബുദ്ധിവൈകല്യമുള്ള പത്താം ക്ലാസ് വിദ്യാര്‍ഥിയെ അയല്‍വാസിയായ യുവാവ് പീഡിപ്പിച്ചു. പീഡനവിവരമറിഞ്ഞ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുന്നതിനിടെ പ്രതി ഷാജഹാന് ഒളിവില്‍ പോയി. ബുധനാഴ്ച വൈകിട്ടാണ് പീഡനം നടന്നതെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പോത്തന്‍കോട് പൊലിസ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ചിറഴിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേമാക്കിയ ശേഷമാണ് പോക്സോ നിയമപ്രകാരം പൊലിസ് കേസെടുത്തത്.ബുദ്ധിവൈകല്യമുള്ള കുട്ടിആയതുകൊണ്ടുതന്നെ എത്രനാളായി പീഡനം നടക്കുന്നു എന്നും ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ മാറ്റ് ആളുകളുടെ പങ്ക് ഉണ്ടോ എന്നും സമഗ്രമായി അന്വോഷിക്കുമെന്ന് പൊലിസ് കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.