
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര വനിതാ എന്‍ജിനീയറിങ് കോളജില്‍ ഒഴിവുളള ഏതാനും ബി.ടെക് സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷന് നടത്തും. റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചവര്‍ 19ന് പൂജപ്പുര വനിതാ എന്‍ജിനീയറിങ് കോളജില്‍ രാവിലെ 11-മണിക്ക് എത്തിചേരണം. കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. വിശദവിവരങ്ങള്‍ക്ക് www.lbt.ac.in, www.lbskerala.gov.in, എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
താല്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സ് 2020 – 21 ലേക്ക് അപേക്ഷിച്ചവരുടെ താല്കാലിക റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ കാര്യാലയത്തിലും ഡി.എം.ഇയുടെ വെബ് സൈറ്റിലും റാങ്ക്ലിസ്റ്റ് ലഭിക്കും. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്സിങ് കോളജുകളിലും ലിസ്റ്റ് പരിശോധിക്കാം.
ലിസ്റ്റ് സംബന്ധിച്ച പരാതികള്‍ 23ന് വൈകിട്ട് അഞ്ചിന് മുന്‍പ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ രേഖാമൂലം അറിയിക്കണം. അന്തിമപട്ടിക ഈ മാസം 26ന് പ്രസിദ്ധീകരിക്കും.
പ്രവേശന നടപടികള്‍ക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ക്യാംപസിലെ അലുംനി ഓഡിറ്റോറിയത്തില്‍ നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിക്കറ്റുകള്‍ സഹിതം നേരിട്ടോ പ്രോക്സി മുഖാന്തരമോ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ www.dme.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.