
ബി.കോം (1994 മുതല്‍ 2004 പ്രവേശനം) പാര്‍ട്ട് മൂന്ന് (മെയിന്‍) സ്പെഷല്‍ സപ്ലിമെന്ററി പരീക്ഷ ജൂണ്‍ 19-ന് സര്‍വകലാശാല കാംപസിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ഹാള്‍ടിക്കറ്റ് ടാഗോര്‍ നികേതന്‍ എന്‍ക്വയറി ഓഫിസറില്‍ നിന്ന് ജൂണ്‍ 15 മുതല്‍ 17 വരെ ലഭിക്കും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. പരീക്ഷാ കേന്ദ്രങ്ങള്‍ അറിയാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.