
ലഖ്നൗ
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.പിയിൽ നേതാക്കളുടെ കൂടുമാറ്റം തുടരുന്നു. മുൻ മന്ത്രിയും ബി.എസ്.പി എം.എൽ.എയുമായ രാംവീർ ഉപാധ്യായ ബി.ജെ.പിയിൽ ചേർന്നു. സ്ഥാപക നേതൃത്വത്തിന്റെ നിലപാടുകളിൽനിന്നു പാർട്ടി വ്യതിചലിച്ചെന്നാരോപിച്ചാണ് ഹത്രാസിലെ സദാബാദ് എം.എൽ.എയായിരുന്ന അദ്ദേഹം ബി.എസ്.പി വിട്ടത്.
അതേസമയം, മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അസിം അരുണും ബി.ജെ.പിയിൽ ചേർന്നു. കാൺപൂർ പൊലിസ് കമ്മിഷണറായിരുന്നു അസിം അരുൺ.
ഉന്നതസ്ഥാനങ്ങൾ വഹിച്ച മുൻ പൊലിസ് ഉദ്യോഗസ്ഥർ ബി.ജെ.പിയിൽ ചേരുന്നതിൽ ഗൂഢാലോചനയാരോപിച്ച് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് അദ്ദേഹം പരാതി നൽകി.