2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബി.എല്‍.ഒയെ നീക്കി

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വീട് കയറി വോട്ടഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് ബി.എല്‍.ഒയെ നീക്കി. മാനന്തവാടി 57ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒയായ റിട്ട. അധ്യാപകന്‍ ബാലകൃഷ്ണനെയാണ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ സബ്കലക്ടര്‍ ശീറാം സാംബശിവറാവു നീക്കിയത്. മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ കടവത്ത് മുഹമ്മദ് നല്‍കിയ പരാതിയെ തുടര്‍ന്ന് സബ്കലക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ബാലകൃഷ്ണന്‍ വീട് കയറി എല്‍.ഡി.എഫിന് വേണ്ടി വോട്ടുപിടിച്ചതായി തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.