
കോഴിക്കോട്: ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് സഹായകമായി എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ആവിഷ്കരിച്ച സ്പെയ്സ് പദ്ധതി കര്‍മപഥത്തിലേക്ക്. ജില്ലയില്‍ പദ്ധതിയുടെ പ്രീ ലോഞ്ചിങ് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം നിര്‍വഹിച്ചു.
ഇനിയുള്ള കാലം വിദ്യാര്‍ഥികളുടെ ഭാവി ശോഭനമാക്കാന്‍ ബിരുദം കൊണ്ട് മതിയാവില്ലെന്നും ലക്ഷ്യം കാണുകയും അത് നേടാനായി മത്സരിച്ച് പഠിക്കുകയും ആവശ്യമായ നൈപുണ്യം നേരത്തെ തന്നെ പരിശീലിച്ച് ആര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മത്സര പരീക്ഷാ പരിശീലന മടക്കം വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ‘സ്പെയ്സ് ‘ പദ്ധതി തയാറാക്കിയത്. ഇതിനായി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളില്‍നിന്ന് പ്രത്യേക അപേക്ഷ ക്ഷണിക്കും. പ്രവേശന പരീക്ഷയിലൂടെ യോഗ്യത നേടുന്ന അന്‍പത് പേര്‍ക്കാണ് സ്പെയ്സ് കേന്ദ്രങ്ങളില്‍ അവസരം ലഭിക്കുന്നത്.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി. ട്രെന്റ് സംസ്ഥാന ജോ. കണ്‍വീനര്‍ കെ.കെ മുനീര്‍ വാണിമേല്‍ പദ്ധതി വിശദീകരിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടി ഒ.പി.എം അശ്റഫ് കുറ്റിക്കടവ്, ജാഫര്‍ ദാരിമി ഇരുന്നലാട്, ഫൈസല്‍ പുല്ലാള്ളൂര്, മുനീര്‍ കൊയിലാണ്ടി, കുഞ്ഞിമരക്കാര്‍ മലയമ്മ, ജാഫര്‍ പിസി, ശാഹുല്‍ ഹമീദ് ദാരിമി, ശാഫി അശ്ഹരി, അബ്ദുല്ല മുജീബ്, അര്‍ഷാദ് ദാരിമി, ഡോ. കെ.കെ നിഷാദ്, ആസിഫ് നടുവണ്ണൂര്‍, ലത്തീഫ് മുട്ടാഞ്ചേരി സംസാരിച്ചു. ജില്ലാ ചെയര്മാന് മുഹമ്മദ് പി.ടി സ്വാഗതവും കണ്‍വീനര്‍ സലാം മലയമ്മ നന്ദിയും പറഞ്ഞു.