
തെഹ്റാന്: ബാലിസ്റ്റിക് മിസൈല്‍ ഇറാന് വിജയകരമായി പരീക്ഷിച്ചു. ഇതു സബന്ധിച്ച വാര്‍ത്ത ഇറാന്റെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ തസ്നിം പുറത്തു വിട്ടു. ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല ഇക്കാര്യം വിശദീകരിക്കുന്ന വീഡിയോയും തസ്നിം പുറത്തു വിട്ടു. 20000 കിലോമീറ്റര്‍ പരിധിയുള്ളതാണ് മിസൈല്‍. ആണവ രാജ്യങ്ങളുമായുള്ള കരാര്‍ ഒപ്പിട്ടതിനു ശേഷമുള്ള ആദ്യ പരീക്ഷണമാണിത്.
യു.എന്നിന്റെ ആന്താരാഷ്ട്രാ നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഇറാന്റെ മിസൈല്‍ പരീക്ഷണമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഇറാന് ഇത് തള്ളിക്കളഞ്ഞു. ആണവായുദ്ധങ്ങള്‍ വഹിക്കാനുള്ള മിസൈലുകളല്ല നിര്മിച്ചിതെന്ന് ഇറാന് ഇതിനോട് പ്രതികരിച്ചു.