2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബാഫഖി തങ്ങൾ കേരളീയ മുസ്‌ലിം ഉമ്മത്തിന്റെ പുരോഗതിയുടെ ശിൽപി

പട്ടിക്കാട് • കേരളീയ മുസ്‌ലിം സമൂഹം അനുഭവിക്കുന്ന എല്ലാ നന്മകളുടേയും ശിൽപിയായിരുന്നു സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ജാമിഅഃ നൂരിയ്യയുടെ ആദ്യകാല പ്രസിഡൻ്റുമാരായിരുന്ന സയ്യിദ് അബ്ദുറഹ് മാൻ ബാഫഖി തങ്ങൾ, ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ, ജാമിഅയുടെ പ്രൻസിപ്പലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അമരക്കാരനുമായിരുന്ന കോട്ടുമല അബൂബക്കർ മുസ് ലിയാർ എന്നിവരുടെ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാരും കോട്ടുമല അബൂബക്കർ മുസ് ലിയാരും ജാമിഅഃ നൂരിയ്യക്കും കേരളീയ മുസ്‌ലിം സമൂഹത്തിനും നൽകിയ സംഭാവനകൾ വളരെ നിസ്തുലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പാലത്തായി മൊയ്തു ഹാജിക്ക് വേണ്ടി പ്രാർഥന നടത്തി.സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അധ്യക്ഷനായി. ഉമർ ഫൈസി മുക്കം അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ ജലമുല്ലൈലി തങ്ങൾ, കോട്ടുമല മൊയ്തീൻ കുട്ടി മുസ് ലിയാർ, ഹൈദർ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീൻ ഫൈസി, അഡ്വ. എൻ സൂപ്പി, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ് തങ്ങൾ മണ്ണാർമല, ശിഹാബ് ഫൈസി കൂമണ്ണ, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഒ.ടി മുസ്തഫ ഫൈസി, ഉമർ ഫൈസി മുടിക്കോട്, അലവി ഫൈസി കുളപ്പറമ്പ്, സൈതലവിക്കോയ തങ്ങൾ കാടാമ്പുഴ, മാമുക്കോയ ഹാജി, പി. ഹനീഫ്, മുഹമ്മദലി ഫൈസി മോളൂർ, ഇബ്രാഹിം ഫൈസി പഴുന്നാന, സിദ്ദീഖ് ഫൈസി മങ്കര സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.