2020 October 20 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബാഡ്മിന്റണ്‍ ജേതാക്കള്‍ക്ക് സ്വീകരണം നല്‍കി

കോഴിക്കോട്: സംസ്ഥാന ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ജേതാക്കളായ ജില്ലാ ടീമംഗങ്ങള്‍ക്ക് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സീനിയര്‍ താരങ്ങളായ മുഹമ്മദ് മുനവര്‍, സുര്‍ജിത്ത്, സംഗീത് ദാസ്, എസ്.കെ അശ്വന്ത്, ശ്രുതി, ഹരിത, എസ്. അശ്വതി, എന്‍. അശ്വതി, അഗ്ന, ജൂനിയര്‍ താരങ്ങളായ അജയ്, അമൃത് ഭാസ്‌കര്‍, ഡെന്‍സണ്‍ ആന്റണി, ഗോവിന്ദ് കൃഷ്ണ, ടി. വാഹിദ്, അനുഗ്രഹ, സാറാ സിറാജ്, ആദ്യവാര്യത്ത്, സബ്ജൂനിയര്‍ താരങ്ങളായ എബിന്‍ അരവിന്ദ്, രോഹിത്, ഷാമില്‍, റീമ, സന്‍ജന, അഖില, പരിശീലകന്‍ എ. നാസര്‍ എന്നിവര്‍ക്കാണ് സ്വീകരണം നല്‍കിയത്.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ. കുഞ്ഞാലി ഉപഹാരം സമ്മാനിച്ചു. ജില്ലാ പ്രസിഡന്റ് പി.എം മുസമ്മില്‍ അധ്യക്ഷനായി. സെക്രട്ടറി എ. വത്സലന്‍, വൈസ് പ്രസിഡന്റ് കെ. ശിവരാജന്‍, ട്രഷറര്‍ സജ്ഞീവ് സാബു, പ്രസ്‌ക്ലബ് പ്രസിഡന്റ് കമാല്‍വരദൂര്‍, എ.കെ നിഷാദ് പ്രസംഗിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.