
മനാമ: ബഹ്റൈന്‍ റീട്ടെയ്ല്‍ ഫെസ്റ്റിവല്‍ 2016 ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. കൊമേഴ്സ്, ടൂറിസം മന്ത്രിയും ബഹ്റൈന്‍ അതോറിറ്റി ഫോര്‍ ടൂറിസം ആന്‍ഡ് എക്സിബിഷന് (ബി.എ.ടി.ഇ) ചെയര്‍മാനുമായ സയെദ് ബിന്‍ റഷീദ് അല്‍ സയാനിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ഫെസ്റ്റിവലിന്റെ ഔപചാരികമായ ഉദ്ഘാടനം കൊമേഴ്സ് അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി നാദര്‍ ഖലീല്‍ അല്‍മോയദ് നിര്‍വഹിച്ചു. ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിച്ചിരുന്നു.
ദ അല്‍ ബയാന്‍ മീഡിയ ഗ്രൂപ്പാണ് മെയ് 29 വരെ നീളുന്ന പരിപാടിക്ക് ആതിഥ്യം വഹിക്കുന്നത്. ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് കൊമേഴ്സ്, ടൂറിസം മന്ത്രാലയം നല്കി വരുന്ന പ്രോത്സാഹനങ്ങളെ ചടങ്ങില്‍ സംസാരിച്ച നാദര്‍ ഖലീല്‍ അല്‍മോയദ് പ്രകീര്‍ത്തിച്ചു.
ഇതിനായ് കൊമേഴ്സ്, ടൂറിസം മന്ത്രിയും, ബഹ്റിന് അതോറിറ്റി ഫോര്‍ ടൂറിസം ആന്‍ഡ് എക്സിബിഷന് (ബി.എ.ടി.ഇ) ചെയര്‍മാനുമായ സയെദ് ബിന്‍ റഷീദ് അല്‍ സായനിയുടെ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ബഹ്റൈനില്‍ റീട്ടെയ്ല്‍ ഫെസ്റ്റിവല്‍ നടന്നു വരുന്നു.
Comments are closed for this post.