
മനാമ: ബഹ്റൈനില്‍ ബോംബ് സ്ഫോടനം നടത്തിയ അഞ്ചു പ്രതികള്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ജീവപര്യന്തം തടവ് ശിക്ഷവിധിച്ചു. ഇക്കഴിഞ്ഞ വര്‍ഷം ആഗസ്ത് 14 മആമീര്‍ പ്രവിശ്യയിലുണ്ടായ കലാപത്തിനിടെയായിരുന്നു പ്രതികള്‍ ബോംബ് സ്ഫോടനം നടത്തിയത്. ഇതിലുള്‍പ്പെട്ട അഞ്ചുപേര്‍ക്കാണ് ശിക്ഷ വിധിച്ചത്.
പൊലിസിനെ അപായപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഇവിടെ ബോംബ് സ്ഫോടനം നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. സംഭവ ദിവസം പൊലിസ് ഇവിടെ റോഡിനു കുറുകെയുള്ള തടസം നീക്കവേയാണ് ഇവര്‍ സ്ഫോടനം നടത്തിയത്. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയില്ലെങ്കിലും പട്രോള്‍ വാഹനങ്ങള്‍ക്ക് വ്യാപകമായി കേടുപാടുകള്‍ പറ്റിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആക്രമണത്തില്‍ ഇവരുടെ പങ്ക് സംശയാതീതമായി തെളിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒട്ടേറെ പേര് അറസ്റ്റിലായിരുന്നതായി ടെറര്‍ ക്രൈംസ് പ്രോസിക്യൂഷന് അഡ്വക്കറ്റ് ജനറല്‍ അഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. ഇവര്‍ക്കെതിരേയുള്ള സാക്ഷി മൊഴികളും, ഫോറന്‍സിക് പരിശോധനാ ഫലവുമുള്പ്പെടെയുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. ഇവ പരിശോധിച്ച ശേഷമാണ് കുറ്റവാളികള്‍ക്ക് ശിക്ഷ വിധിച്ചത്.
പൊലിസുകാര്‍ക്ക് നേരെയുള്ള വധശ്രമം, സ്ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കല്‍ നിരോധന നിയമം, അനധികൃതമായി സംഘം ചേരല്‍, കലാപം നടത്തുക തുടങ്ങിയ ഒട്ടേറെ കേസുകള്‍ പൊലിസ് ഇവര്ക്കെതിരേചുമത്തിയിരുന്നു. ഇതിനുള്ള പരമാവധി ശിക്ഷയാണ് പരമോന്നത നീതിപീഠം വിധിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments are closed for this post.