2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബഹ്റൈന്‍ കെ.എം.സി.സി സംഘടിപ്പിക്കുന്ന ശൈഖ് ഖലീഫ അനുസ്മരണം ഇന്ന് ഓണ്‍ലൈനില്‍

എം.എ യൂസഫലി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, അലി കെ. ഹസ്സന്‍ എന്നിവര്‍ പങ്കെടുക്കും

ഉബൈദുല്ല റഹ് മാനി

മനാമ: കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മുന്‍ ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ അനുസ്മരണം ഇന്ന് (15-11-2020, ഞായര്‍) ഓണ്‍ലൈനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സൂം അപ്ലിക്കേഷനിലൂടെ ബഹ്റൈന്‍ സമയം വൈകിട്ട് 5.15ന് (ഇന്ത്യന്‍ സമയം 7.45) നടക്കുന്ന ഓണ്‍ലൈന്‍ അനുസ്മരണം പ്രമുഖ വ്യവസായി എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിക്കും. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം , സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് എസ്. നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിച്ച് സംസാരിക്കും.
ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന രാജ്യത്തെ സേവിച്ച ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ ബുധനാഴ്ചയാണ് നിര്യാതനായത്. സ്വദേശികളെയും വിദേശികളെയും ഒരുപോലെ കണ്ട് രാജ്യത്തിന് വേണ്ടി പ്രയത്‌നിച്ച അദ്ദേഹത്തിന്റെ വിയോഗം പ്രവാസികള്‍ക്കും ഏറെ ദു:ഖമേകുന്നതായിരുന്നു. ബഹ്‌റൈന്‍ സ്വതന്ത്രമാവുന്നതിന് മുന്‍പേ പ്രധാനമന്ത്രി പദവിയിലെത്തിയ അദ്ദേഹം രാജ്യത്തിന്റെ വികസനകാര്യങ്ങളില്‍ ഏറെ ശ്രദ്ധപുലര്‍ത്തിയിരുന്നു. പ്രവാസികളുടെ സംരക്ഷണത്തിന് നിയമനിര്‍മാണം പോലും നടത്തി അവരെ അതിഥികളായി കണ്ട ജനനായകനെ അനുസ്മരിക്കുന്ന ഓണ്‍ലൈന്‍ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.