2021 March 05 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈനില്‍ വാക്സിന്‍ സ്വീകരിക്കാന്‍ രജിസ്ട്രേഷൻ വീണ്ടും നിര്‍ബന്ധമാക്കി

healthalert.gov.bh എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്‌റൈനിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് വീണ്ടും രജിസ്ട്രേഷൻ നിര്‍ബന്ധമാക്കി.
ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച മുതൽ രജിസ്ട്രേഷൻ കൂടാതെ ഹെൽത്ത് സെന്ററുകളിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, വാക്‌സിൻ സ്വീകരിക്കാനെത്തുന്നവരുടെ തിരക്ക് അനിയന്ത്രിതമായതോടെയാണ് വീണ്ടും രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഹെൽത്ത് സെന്ററും വാക്‌സിനും തെരഞ്ഞെടുക്കാനുള്ള സൗകര്യവും ഇതിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്‍റെ സുപ്രധാന അറിയിപ്പുകളും കൊവിഡ് അപ്ഡേറ്റുകളും ഇതില്‍ ലഭ്യമാണ്. 

Read also: ബഹ്റൈനില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു…

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.