2020 October 01 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വാരാന്ത്യഅവധിയുള്‍പ്പെടെ ആറുദിവസം അവധി ലഭിക്കും

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്​റൈനിൽ ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള അവധി ​ദിനങ്ങൾ പ്രഖ്യാപിച്ചു.
ജൂലൈ 30 മുതൽ ആഗസ്​റ്റ്​ 2​ വരെയാണ്​ അവധി. അതേ സമയം പെരുന്നാൾ വാരാന്ത്യ അവധി ദിനങ്ങളിലായതിനാൽ പകരം ആഗസ്​റ്റ്​ 3 ,4 ദിവസങ്ങളിലും അവധി ലഭിക്കും. ഇതോടെ ആറു ദിവസത്തെ അവധിയാണ് ലഭിക്കുക.
രാജ്യത്തെ മന്ത്രാലയങ്ങൾക്കും ഡയറക്​ടറേറ്റുകൾക്കും സർക്കാർ സ്​ഥാപനങ്ങൾക്കും ഈ അവധി ബാധകമായിരിക്കുമെന്ന് ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു. രാജ്യത്തെ മുഴുവനാളുകള്‍ക്കും രാഷ്ട്ര നേതാക്കള്‍ ഈദ് ആശംസകളും നേര്‍ന്നു. കോവിഡ് കാലത്തെ ഈദാഘോഷങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News