
കൊട്ടാരക്കര വാളകം സ്വദേശി ബിനോയ് ബാലകൃഷ്ണനാണ് മരിച്ചത്
മനാമ: ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു കൊല്ലം ജില്ലയിലെ കൊട്ടാരക്കര വാളകം സ്വദേശി ബിനോയ് ബാലകൃഷ്ണൻ (43) ആണ് മരിച്ചത്.
കരള്‍ രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. ഇവിടെ അൽ മൻസൂറി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനമറിയിച്ചു. ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: ആതിര. മക്കൾ: ഹരിനാരായണൻ(1 വയസ്സ്). ഭാവയാമി(6 വയസ്സ്).
മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.