
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് മലയാളി ഉൾപ്പെടെ രണ്ടു പേർകൂടി മരിച്ചു. ആലപ്പുഴ ഹരിപ്പാട് കാരിച്ചാൽ അജിത് ഭവനത്തിൽ കെ.ടി. അജീന്ദ്രനാണ് (52) കഴിഞ്ഞ ദിവസം മരിച്ചത്. 11 വർഷമായി ബഹ്റൈനിൽ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ക്ലീനിങ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഗിരിജ. മക്കൾ: അജിത്, അരുൺ.
ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
84 വയസ്സുള്ള സ്വദേശിയാണ് മരിച്ച മറ്റൊരാൾ. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 159 ആയി. നിലവിൽ 2872 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതിനിടെ 40276 പേർ രാജ്യത്ത് സുഖംപ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബഹ്റൈനിലിതു വരെ 886095 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു.