2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

“ബഹ്റൈനിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറക്കണം, യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം” പ്രവാസി ലീഗൽ സെൽ വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി.

ഉബൈദുല്ല റഹ് മാനി

മനാമ: ബഹ്റൈനിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറക്കണമെന്നും എയര്‍ ബബ്ള്‍ അടിസ്ഥാനത്തിലുള്ള വിമാനത്തിലെ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ വ്യോമയാന മന്ത്രിക്ക് നിവേദനം നൽകി.

സാധാരണഗതിയിൽ 100 മുതൽ 130 ദീനാർ നിരക്കിൽ ലഭിക്കുന്ന വിമാന ടിക്കറ്റിന് 155 മുതൽ 240 ദീനാർ വരെ ഈടാക്കുന്ന എയർ ഇന്ത്യയുടെ നടപടി കോവിഡിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളോടുള്ള കടുത്ത അനീതിയാണ്.

അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ബഹ്റൈനിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യാൻ എയർ ബബ്ൾ കരാറിലെത്തിയ കേന്ദ്രസർക്കാർ നടപടിയെ പ്രവാസി ലീഗൽ സെൽ സ്വാഗതം ചെയ്തു. ലോക്ഡൗണിനെ തുടർന്ന് യാത്ര റദ്ദായി പ്രയാസമനുഭവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ നടപടിയെന്നും ചൂണ്ടിക്കാട്ടി.

നിലവിൽ ഒരാഴ്ചയിൽ പരമാവധി 650 യാത്രക്കാർക്കാണ് ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് യാത്രചെയ്യാൻ കഴിയുന്നത്. ഇത് വളരെ കുറവായതിനാൽ യാത്രക്കാരുടെ എണ്ണം കൂട്ടണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡൻറ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് എന്നിവർ സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.