2021 April 15 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഹ്റൈനിലെ മലയാള മാധ്യമ കൂട്ടായ്മ കെ.​എം.​എ​ഫിന്‍റെ ‘ഫീ​നാ ഖൈ​ര്‍’ ര​ണ്ടാം ഘ​ട്ട ഭ​ക്ഷ​ണ കി​റ്റ്​ വി​ത​ര​ണം

ഉബൈദുല്ല റഹ് മാനി

മ​നാ​മ: ബ​ഹ്‌​റൈനിലെ മ​ല​യാ​ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ കേ​ര​ളാ മീ​ഡി​യ ഫോ​റം (കെ.​എം.​എ​ഫ്) ‘ഫീ​നാ ഖൈ​ര്‍’ എന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ര​ണ്ടാം ഘ​ട്ട ഭ​ക്ഷ​ണ കി​റ്റ്​ വി​ത​ര​ണം നടത്തി.
ബഹ്റൈനിലെ റോ​യ​ല്‍ ഹ്യൂ​മാ​നി​റ്റേ​റി​യ​ന്‍ ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ൻ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ കോ​വി​ഡ് ദു​രി​താ​ശ്വാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ‘ഫീ​നാ ഖൈ​ര്‍’ പ​ദ്ധ​തി​യു​ടെ ‘വീ​ട്ടി​ല്‍ ഭ​ക്ഷ​ണം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ കെ.​എം.​എ​ഫ് കൂ​ട്ടാ​യ്​​മ​ക്ക് കൈ​മാ​റി​യ​ത്.
ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് പ്രോ​ജ​ക്​​ട്​​സ്​ മാ​നേ​ജ്മ​െൻറ്​ ഹെ​ഡ് യൂ​സു​ഫ്‌ യാ​ഖൂ​ബ് ലോ​റി​യി​ൽ നി​ന്ന്​ എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗം ജ​ലീ​ൽ അ​ബ്​​ദു​ല്ല കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
വ​ൺ ഹോ​സ്​​പി​റ്റാ​ലി​റ്റി ജ​ന​റ​ല്‍ മാ​നേ​ജ​ർ ആ​ൻ​റ​ണി പൗ​ലോ​സ് ക​ണ്ണ​മ്പു​ഴ, എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ മൊ​യ്‌​തീ​ൻ, ബോ​ബി തേ​വേ​രി​ൽ, ഹാ​രി​സ് തൃ​ത്താ​ല, അ​നി​ൽ കെ, ​ആ​ൻ​റ​ണി കെ. ​എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 

അര്‍ഹരായ ആളുകളുടെ സിപിആര്‍ വിവരങ്ങള്‍ ശേഖരിച്ചാണ് കൂട്ടായ്മ കിറ്റ് വിതരണം നടത്തുന്നത്.
കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ക​ഴി​യു​ന്ന പ്ര​വാ​സി​ക​ള്‍ക്ക് വ​ലി​യ രീ​തി​യി​ല്‍ ആ​ശ്വാ​സ​മാ​കു​ക​യാ​ണ് ക്യാ​പി​റ്റ​ല്‍ ഗ​വ​ര്‍ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ന്ന് കെ.​എം.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
സുപ്രഭാതം ഉള്‍പ്പെടെ ബഹ്റൈനിലെ വിവിധ മാധ്യമങ്ങളുടെ ലേഖകന്‍മാര്‍ ഉള്‍പ്പെട്ട ഈ കൂട്ടായ്മക്കു കീഴില്‍ നേരത്തെയും ഭക്ഷണ കിറ്റ് വിതരണം നടന്നിരുന്നു. കൂടാതെ ബഹ്റൈനില്‍ നിന്നും ചാര്‍ട്ടര്‍ ചെയ്ത സൗജന്യ യാത്രാ വിമാനത്തിലേക്ക് സൗജന്യ ടിക്കറ്റ്, നിര്‍ധനനായ പ്രവാസിയുടെ കുടുംബത്തിന് സഹായം തുടങ്ങിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും ഈ കൂട്ടായ്മ പങ്കാളിത്തം വഹിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.