2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ബസ് യാത്രക്കിടെ പൊലിസുകാരന്റെ തോക്ക് മോഷ്ടിച്ചു; യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍

ആലപ്പുഴ • ബസ് യാത്രയ്ക്കിടെ പൊലിസുകാരന്റെ തോക്ക് മോഷ്ടിച്ച യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. പുന്നപ്ര സ്വദേശിനി സിന്ധു, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദു കൃഷ്ണന്‍, വടുതല സ്വദേശി ആന്റണി എന്നിവരെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെ മാരാരിക്കുളം സ്റ്റേഷനിലെ പൊലിസുകാരന്‍ ജില്ലാ കോടതിയില്‍നിന്ന് ആലപ്പുഴ സബ്ജയിലിലേക്ക് പ്രതിയുമായി പോകവെയാണ് തോക്ക് മോഷണം പോയത്. തോക്ക് സൂക്ഷിച്ചിരുന്ന പൗച്ച് ഇളകിയ നിലയിലായിരുന്നു. പിന്നിലെ സീറ്റിലിരുന്ന ആന്റണിയും യദുവും തന്ത്രപരമായി തോക്ക് കൈവശപ്പെടുത്തുകയായിരുന്നു.
പൊലിസുകാരന്‍ ജയിലില്‍ എത്തിയപ്പോഴാണ് തോക്ക് നഷ്ടപ്പെട്ട വിവരമറിയുന്നത്. ഉടന്‍ തന്നെ വിവിധ പൊലിസ് സ്റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമിലും റെയില്‍വേ പൊലിസിലും വിവരം അറിയിച്ചു. സ്വകാര്യബസ് ജീവനക്കാരുമായും ബന്ധപ്പെട്ടു. തുടര്‍ന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ബീച്ചില്‍ രണ്ടുപേരെ കണ്ട് ചോദ്യം ചെയ്തപ്പോഴാണ് തോക്ക് ഇവര്‍ മോഷ്ടിച്ചതായി സമ്മതിച്ചത്. എന്നാല്‍ തോക്ക് മറ്റൊരു യുവതിയുടെ കൈവശം കൊടുത്തതായി ഇവര്‍ സമ്മതിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ബാഗില്‍നിന്നുതന്നെതോക്ക് കണ്ടെടുത്തു. സൗത്ത് പൊലിസ് കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും ചോദ്യം ചെയ്തുവരികയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.