
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ അല്‍മോറയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിച്ചു. മാസിയില്‍ നിന്നു രാംനഗറിലേക്കു പോവുകയായിരുന്ന ബസാണ് അല്‍മോറ ജില്ലയിലെ ചുരിഘാട്ടിയില് വച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ എട്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായതെന്നു അധികൃതര്‍ വ്യക്തമാക്കി. പരുക്കേറ്റവരെ സമീപത്തുള്ള ആരോഗ്യ കേന്ദ്രത്തിലും സിവില്‍ ഹോസ്പിറ്റലിലുമായി പ്രവേശിപ്പിച്ചു.