2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ബലാത്സംഗ ആരോപണ വിധേയനായ യു.പി മന്ത്രിയെ കാണ്‍മാനില്ല

ന്യൂഡല്‍ഹി: ഒരു സ്ത്രീയെയും അവരുടെ ചെറിയ മകളെയും ബലാത്സംഗം ചെയ്തുവെന്ന് ആരോപണം നേരിടുന്ന ഉത്തര്‍പ്രദേശ് മന്ത്രി ഗായത്രി പ്രജാപതി വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗായത്രിയെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

യു.പിയില്‍ ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഇദ്ദേഹം രാജ്യം വിടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേത്തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ഒരാഴ്ചയായി ഇദ്ദേഹം പൊതുവേദികളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സുപ്രിം കോടതിയില്‍ മുന്‍കൂര്‍ ജാമ്യവും നല്‍കിയിട്ടുണ്ട്. ഇത് തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണ്.

അദ്ദേഹത്തെ ലക്‌നൗവിലെ വീട്ടിലും മറ്റും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലിസ് പറയുന്നത്. മത്സരിക്കുന്ന മണ്ഡലമായ അമേഠിയിലാണ് പ്രജാപതി അവസാനം പ്രചരണത്തിനെത്തിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.