2022 November 28 Monday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ബജ്‌റംഗ് ദളിന്റെ ആയുധപരിശീലനം; ദൃശ്യങ്ങള്‍ പുറത്ത്

അയോധ്യ: അഹിന്ദുക്കളില്‍ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ്ദളിന്റെ മോക്ക്ഡ്രില്‍. അയോധ്യയിലാണ് തോക്കും വാളും കുറുവടിയുമായി പരിശീലനം നടത്തുന്നത്. ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങളാണ്  ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മോക്ക്ഡ്രില്‍ ദൃശ്യങ്ങളില്‍ ശത്രുപക്ഷത്തിരിക്കുന്നവരില്‍ തൊപ്പിധരിച്ചവരെയും കാണാം.  ശത്രുക്കളില്‍ നിന്ന് ഹിന്ദുക്കളെ രക്ഷിക്കുക എന്നതാണ് പരിശീലനത്തിന്റെ ഉദ്ദേശ്യം. മെയ് 10നായിരുന്നു പരിശീലനം.  അടുത്ത മാസം അഞ്ചിനും പരിശീനത്തിന്റെ അടുത്ത ഘട്ടം നടത്താന്‍ പദ്ധതിയുണ്ട്. ക്യാംപുകള്‍ നടത്തുന്ന വിവരം ഉത്തര്‍പ്രദേശ് പൊലിസിന് വിവരം ലഭിച്ചിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News