2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബജാജ് പള്‍സര്‍ എന്‍.എസ് 200 പുറത്തറങ്ങി

യുവാക്കളുടെ ഹരമായ ബജാജ് പള്‍സറിന്റെ ഏറ്റവും പുതിയ മോഡലായ എന്‍.എസ് 200 ഇന്ത്യയില്‍ പുറത്തിറങ്ങി. 96,453 രൂപയാണ് ഡല്‍ഹി ഷോറൂം വില. 2017ല്‍ ബജാജ് പുറത്തിറക്കുന്ന ആദ്യത്തെ ബൈക്കാണിത്. നിരവധി പുതിയ പ്രത്യേകതകളും പുതുമകളുമായാണ് പള്‍സര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ചുവപ്പ്,കറുപ്പ്,വെള്ള നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുന്നത്. എല്ലാത്തിന്റെയും കൂടെ ചാര നിറം കലര്‍ന്നത് ബൈക്കിന് മിഴിവേകും. 17 ഇഞ്ച് അലോയ് വീല്‍,ഓട്ടോ ഹെഡ്‌ലാംപ്,199.5 സി.സി എന്‍ജിന്‍, 23 ബി.എച്ച്.പി കരുത്ത്,18.3 എന്‍.എം ടോര്‍ക്, 6 സ്പീഡ് ട്രാന്‍സ്മിഷന്‍ തുടങ്ങിയവയാണ് പ്രത്യേകതകള്‍. ബൈക്ക് വൈകാതെ കേരളത്തിലെ ഷോറൂമുകളിലും എത്തും.
ടി.വി.എസ് അപ്പാച്ചെ ആര്‍.ടി.ആര്‍ 200,യമഹ എഫ്.സി 25 എന്നിവയാണ് വിപണിയില്‍ പള്‍സറിന്റെ എതിരാളികള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.