ധാക്ക: ബംഗ്ലാദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ തീവ്രവാദികള്‍ കൊലപ്പെടുത്തി. തീവ്രവാദകേസ് അന്വേഷിക്കുന്ന പൊലിസ് സൂപ്രണ്ട് ബാബുല്‍ അക്തറിന്റെ ഭാര്യ മഹ്മൂദ അക്തറാണ് കൊല്ലപ്പെട്ടത്. ചിറ്റഗോങ്ങില്‍ ആറുവയസുകാരനായ മകന്റെ മുന്നില്‍വച്ചാണ് മഹ്മൂദയെ വെടിവച്ചു കൊന്നത്. നിരോധിത തീവ്രവാദ സംഘടന ജംഇയ്യത്തുല്‍ മുജാഹിദീന്‍ ആണു പിന്നിലെന്നു സംശയിക്കുന്നു. തങ്ങള്‍ക്കെതിരേ അന്വേഷണം നടത്തുന്നതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലിസ് പറയുന്നത്.
മൂന്നുപേരാണ് മഹ്മൂദയ്ക്കു നേരെ വെടിയുതിര്‍ത്തതെന്ന് പൊലിസ് വക്താവ് ഇഖ്ബാല്‍ ബഹര്‍ പറഞ്ഞു. മകനെ സ്‌കൂളിലേക്ക് അയക്കാനായി ബസ് കാത്തുനില്‍ക്കവേയാണു സംഭവം. അക്രമികള്‍ മഹ്മൂദയെ കുത്തിപ്പരുക്കേല്‍പ്പിച്ച ശേഷം വെടിവയ്ക്കുകയായിരുന്നുവെന്നു പൊലിസ് പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 20ലേറെ കൊലപാതകങ്ങളാണ് തീവ്രവാദിസംഘടനകള്‍ നടത്തിയത്.
Comments are closed for this post.