2020 September 28 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

തിരുവനന്തപുരം: ഓഖി ദുരന്തം വിട്ടൊഴിയുന്നതിനു മുന്‍പ് പുതിയ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കും ദക്ഷിണ ആന്‍ഡമാന്‍ കടലിനു മുകളിലും പുതിയ ന്യൂനമര്‍ദമേഖല രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത 12 മണിക്കൂറിനകം ഈ മേഖലയില്‍ ന്യൂനമര്‍ദമുണ്ടാകാനുള്ള സാധ്യതയുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തമിഴ്‌നാടിന്റെ വടക്ക്, ആന്ധ്രയുടെ തെക്കന്‍ ഭാഗങ്ങളിലേക്കെത്താനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇന്ന് നിക്കോബാര്‍ പ്രദേശത്ത് മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തീരത്ത് ഇന്നുമുതല്‍ എട്ടാം തിയതി വരെ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിലുണ്ട്.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.