ജല്‍പായ്ഗുരി: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 20തോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഗുവാഹത്തി-ബിക്കാനെര്‍ എക്‌സ്പ്രസിന്റെ 12 ബോഗികളാണ് പാളംതെറ്റിയത്. ജല്‍പായ്ഗുരിയിലെ മൈനാഗുരിക്കടുത്താണ് അപകടം നടന്നത്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് രാത്രി തന്നെ സംഭവസ്ഥലം സന്ദര്‍ശിക്കും. അപകടത്തില്‍ 40 പേരെയാണ് വിവിധ ബോഗികളില്‍നിന്നായി രക്ഷപ്പെടുത്തിയത്. ഇതില്‍ 20 പേരെ ജല്‍പായ്ഗുരി ജില്ലാ ആശുപത്രിയിലും 16 പേരെ മൈനാഗുരി ഗവണ്‍മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. 10 പേരുടെ നില ഗുരുതരമാണ്. ഇവരെ സില്‍ഗുരിയിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം.
Comments are closed for this post.