2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗളൂരു പുറത്ത് ഹൈദരാബാദ് അകത്ത്

 

അബൂദബി: രണ്ടാം പ്ലേ ഓഫില്‍ ജയപ്രതീക്ഷയുമായി ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ആറു വിക്കറ്റ് തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദാണ് ആര്‍.സി.ബിയെ പരാജയപ്പെടുത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ ചെറിയ സ്‌കോറില്‍ തളക്കാന്‍ ഹൈദരബാദിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് രണ്ട് പന്ത് ബാക്കി നില്‍ക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ നാളെ നടക്കുന്ന എലിമിനേറ്ററിലേക്ക് ഹൈദരാബാദ് യോഗ്യത നേടി. നാളെ ഡല്‍ഹി കാപിറ്റല്‍സുമായിട്ടാണ് ഹൈദരാബാദിന്റെ എലിമിനേറ്റര്‍.
കെയിന്‍ വില്യംസണും ജേസണ്‍ ഹാള്‍ഡറും ചേര്‍ന്നാണ് ഹൈദരാബാദിന് ജയമൊരുക്കിയത്. കെയിന്‍ വില്യംസണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ആര്‍.സി.ബി നിരയില്‍ ആറു താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. 43 പന്തില്‍ 56 റണ്‍സ് സ്വന്തമാക്കിയ ഡിവില്ലേഴ്‌സാണ് ആര്‍.സി.ബിയുടെ ടോപ് സ്‌കോറര്‍. 30 പന്തില്‍ നിന്ന് ആരോണ്‍ ഫിഞ്ച് 32 റണ്‍സ് സ്വന്തമാക്കി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഏഴ് പന്തില്‍ ആറു റണ്‍സ് സ്വന്തമാക്കാനെ കഴിഞ്ഞു. കൂട്ടിനെത്തിയ ദേവ്ദത്ത് പടിക്കലിനും ഇന്നലെ തിളങ്ങാന്‍ കഴിഞ്ഞില്ല. ഇതാണ് ആര്‍.സി.ബി ചെറിയ സ്‌കോറില്‍ കുരുങ്ങാന്‍ കാരണം. ആറു പന്തില്‍ നിന്ന് ഒറു റണ്‍ മാത്രമണ് ദേവ്ദത്തിന്റെ സമ്പാദ്യം.
മൂഈനലി പൂജ്യനായി മടങ്ങിയപ്പോള്‍ ശിവം ദുബൈ 13 പന്തില്‍ എട്ട റണ്‍സ് സ്വന്തമാക്കി. ആറു പന്തില്‍ നിന്ന് വാഷിങ്ടണ്‍ സുന്ദര്‍ അഞ്ചു റണ്‍സുമായി മടങ്ങിയപ്പോള്‍ സൈനി ഒമ്പത് റണ്‍സ് സ്വന്തമാക്കി. ഹൈദരാബാദിന് വേണ്ടി ജേസണ്‍ ഹാള്‍ഡര്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. ഹൈദരാബാദ് ഇന്ന് ജയിക്കുകയാണെങ്കില്‍ ആര്‍.സി.ബിക്ക് പുറക്കേത്തുള്ള വഴി തെളിയും. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന എലിമിനേറ്ററില്‍ ഡല്‍ഹി കാപിറ്റല്‍സുമായി മത്സരിക്കും. ഇതില്‍ ജയിക്കുന്ന വിജയികള്‍ ഫൈനലില്‍ മുംബൈയെ നേരിടും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.