2021 October 26 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബംഗളൂരുവില്‍ ലഹരി പാര്‍ട്ടി; മലയാളി ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍

 

ബംഗളൂരു: അനേക്കലില്‍ ജംഗിള്‍ സഫാരിയുടെ മറവില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ മലയാളി ഉള്‍പെടെ 11 പേര്‍ അറസ്റ്റില്‍.
ശനിയാഴ്ച രാത്രി സ്വകാര്യ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ജംഗിള്‍ സഫാരിയുടെ മറവില്‍ ഇവര്‍ കഞ്ചാവ്, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി.
വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും എല്ലാവരും ലഹരി ഉപയോഗിച്ചിരുന്നുവെന്നും കണ്ടെത്തി. റഷ്യയില്‍നിന്ന് മോഡലുകളെയും ഡി.ജെയെയും പാര്‍ട്ടിക്കായി കൊണ്ടുവന്നിരുന്നു.
പാര്‍ട്ടിക്ക് വന്നവരുടെ വാഹനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. പലരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഇവരില്‍നിന്ന് വലിയ അളവില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയിട്ടുണ്ട്. പ്രതികളുടെ പേരു വിവരം പൊലിസ് പുറത്തുവിട്ടിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.