
ചേര്‍ത്തല: ചേര്‍ത്തല നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന നഗരസഭ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ കൂട്ടിയിട്ട് മലിനമാക്കുന്നതായി പരാതി. ഫ്ളക്സ് നിരോധനത്തെ തുടര്‍ന്ന് നഗരസഭ കഴിഞ്ഞ കുറെ മാസങ്ങളായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഫ്ളക്സ് ബോര്‍ഡുകളാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്.
ഇവയില്‍ ഇടക്ക് പെയ്യുന്ന വേനല്‍മഴവെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകുന്നതായി പ്രദേശത്തെ വ്യാപാരികള്‍ പരാതിപ്പെടുന്നു.
എന്നാല്‍ പിടിച്ചെടുത്ത ഫ്ളക്സ് ബോര്‍ഡുകള്‍ സൂക്ഷിക്കാന്‍ മറ്റ് സ്ഥലമില്ലാത്തതിനാലാണ് ടൗണ്‍ ഹാള്‍ കാബോഡില്‍ ഇടേണ്ടി വന്നതെന്നും മഴക്കാലത്തിനു മുന്‍പ് ഇത് ലേലം ചെയ്തു കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നഗരസഭാ അധികൃതര്‍ പറഞ്ഞു.
Comments are closed for this post.