പാരിസ്: ലബ്നാനിലെ ഹിസ്ബുല്ല സ്ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള രാസവസ്തുക്കള്‍ ഫ്രാന്‍സില്‍ സംഭരിച്ചുവച്ചിരിക്കുകയാണെന്ന യു.എസ് വാദം തള്ളി ഫ്രാന്‍സ്.
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭീകരവിരുദ്ധ കോ-ഓര്‍ഡിനേറ്റര്‍ നഥാന്‍ സേല്സാണ് ആരോപണം ഉന്നയിച്ചിരുന്നത്. അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ ഹിസ്ബുല്ല ബെല്‍ജിയത്തില്‍ നിന്നും കടത്തി ഫ്രാന്‍സ്, ഗ്രീസ്, ഇറ്റലി, സ്പെയിന്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇറാനില്‍ നിന്ന് ഉത്തരവുണ്ടാകുന്നതോടെ ഇവ ഉപയോഗിച്ച് ഭീകരാക്രമണം നടത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അതേസമയം തങ്ങളുടെ അറിവില്‍ ഫ്രാന്‍സില്‍ ഇങ്ങനെ ഒന്നും ഇല്ലെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രാലയ വക്താവ് ആഗ്നസ് വോന്‍ ഡെര്‍ മുള് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.