2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫ്രഞ്ച് ഓപണ്‍: വാവ്‌റിങ്കയും മുഗുരുസയും ക്വാര്‍ട്ടറില്‍

പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ വാവ്‌റിങ്കയും റാമോസ് വിലാനോസും ക്വാര്‍ട്ടറില്‍ കടന്നു. വാവ്‌റിങ്ക നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ട്രോയിസ്‌കിയെയാണ് വീഴ്ത്തിയത്.സ്‌കോര്‍ 6-7, 7-6, 3-6, 2-6.  ആദ്യ സെറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ സ്വന്തമാക്കിയ വാവ്‌റിങ്ക മത്സരം അനായാസം സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും രണ്ടാം സെറ്റ് സ്വന്തമാക്കി ട്രോയിസ്‌കി തിരിച്ചടിച്ചു. എന്നാല്‍ അവസാന രണ്ട് സെറ്റും അനായാസം സ്വന്തമാക്കിയ വാവ്‌റിങ്ക ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.

റാവോനിക്കിനെ കടുത്ത പോരാട്ടത്തില്‍ അട്ടിമറിച്ചാണ് റാമോസ് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സ്‌കോര്‍ 2-6, 4-6, 4-6. മൂന്നാം റൗണ്ടിലെ പോരാട്ടത്തില്‍ ദ്യോക്കോവിച് അനായാസം ബെദെനെ പരാജയപ്പെടുത്തി നാലാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 6-2, 6-3, 6-3.
വനിതാവിഭാഗത്തില്‍ കുസ്‌നെട്‌സോവയെ വീഴ്ത്തി മുഗുരുസ ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 3-6, 4-6. അനായാസം ജയിച്ചു കയറുകയായിരുന്നു മുഗുരുസ. മറ്റൊരു മത്സരത്തില്‍ റോജേഴ്‌സ് 6-3, 6-4 എന്ന സ്‌കോറിന് ബെഗുവിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം റൗണ്ടിലെ പോരാട്ടത്തില്‍ വീനസ് വില്യംസ് കോര്‍ണറ്റിന്റെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറിലെത്തി.
മിക്‌സഡ് ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്‌സ്-മാര്‍ട്ടിന ഹിംഗിസ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. സ്‌കോര്‍ 6-2, 5-7, 6-10. ഷ്‌വെദോവ-മെര്‍ഗി സഖ്യത്തെയാണ് വീഴ്ത്തിയത്. അതേസമയം രോഹന്‍ ബൊപ്പണ്ണ-ഫ്‌ളോറിന്‍ മെര്‍ഗി സഖ്യവും ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍ 2-6, 7-6, 1-6. ബേക്കര്‍-ഡാനിയല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.