2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഫേസ്ബുക്ക് പോസ്റ്റ്: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസ് റദ്ദാക്കാതെ കോടതി

 

ഷില്ലോങ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ മേഘാലയയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റിട്ടുവെന്നാരോപിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയായ പാട്രീഷ്യ മുഖിമിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന ഹരജിയാണ് മേഘാലയ ഹൈക്കോടതി തള്ളിയത്.
പാട്രീഷ്യ മുഖിം പദ്മശ്രീ അവാര്‍ഡ് ജേതാവും ഷില്ലോങ് ടൈംസിന്റെ എഡിറ്ററുമാണ്. കേസന്വേഷണത്തില്‍ അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യം വേണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഹരജി തള്ളിയത്. ലാസോത്തൂന്‍ ഗ്രാമത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കളിയുമായി ബന്ധപ്പെട്ട് നടന്ന അക്രമത്തില്‍ അഞ്ചു പേര്‍ക്കു പരുക്കേല്‍ക്കുകയും നിരവധി പേര്‍ അറസ്റ്റിലാകുകയും ചെയ്ത സംഭവത്തിലായിരുന്നു ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നത്. ഇത് ഗോത്ര വിഭാഗവും അല്ലാത്തവരും തമ്മില്‍ വിദ്വേഷം ജനിപ്പിക്കാന്‍ കാരണമാകുമെന്നായിരുന്നു പൊലിസ് ആരോപിച്ചിരുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.