2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഫീസ് മൂന്നിരട്ടിയാക്കി വിജ്ഞാപനം എം.ബി.ബി.എസ് പഠനം കീറാമുട്ടി

 

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് മൂന്നിരട്ടി വര്‍ധിപ്പിച്ച് പരീക്ഷ കമ്മിഷണര്‍ വിജ്ഞാപനം ഇറക്കിയതോടെ സംസ്ഥാനത്ത് എം.ബി.ബി.എസ് പഠനം ആഗ്രഹിച്ച കുട്ടികള്‍ പെരുവഴിയില്‍. നേരത്തെ രാജേന്ദ്ര ബാബു കമ്മിറ്റി പ്രഖ്യാപിച്ച ഫീസിനെക്കാള്‍ മൂന്നിരട്ടി വര്‍ധിപ്പിച്ചാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം പരീക്ഷാ കമ്മിഷണര്‍ വിജ്ഞാപനം ഇറക്കിയത്.

19 കോളജുകള്‍ക്ക് 6.22 മുതല്‍ 7.65 ലക്ഷം രൂപയാണ് ഫീസ് രാജേന്ദ്ര ബാബു കമ്മിറ്റി നിശ്ചയിച്ചിരുന്നത്. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടതാകട്ടെ 11 മുതല്‍ 22 ലക്ഷം വരെയും. മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ട ഫീസ് വിദ്യാര്‍ഥികളെ അറിയിക്കണമെന്ന കോടതി നിര്‍ദേശപ്രകാരമാണ് വിജ്ഞാപനം ഇറക്കിയത്. കോടതിയുടെ അന്തിമവിധി അനുസരിച്ചായിരിക്കും ഫീസ്. അതേസമയം, കേസ് കോടതി എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനു മുന്‍പ് പ്രവേശന നടപടികള്‍ ആരംഭിക്കുകയാണെങ്കില്‍ ഇത്രയും ഫീസ് നല്‍കി പഠിക്കേണ്ടി വരുമെന്ന ധാരണയില്‍ പ്രവേശനം നേടേണ്ടിവരും. സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് പഠിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. കേസില്‍ സര്‍ക്കാര്‍ കക്ഷി ചേര്‍ന്നിട്ടില്ല.

പ്രൊഫൈല്‍ പേജില്‍ വിദ്യാര്‍ഥികള്‍ക്കു സ്വന്തം റാങ്ക് അറിയാമെങ്കിലും കേരളത്തിലെ മെഡിക്കല്‍ റാങ്ക്‌ലിസ്റ്റ് പൊതുജനങ്ങള്‍ക്കു കാണാനായി ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കഴിഞ്ഞ 3 വര്‍ഷവും ഇതു പ്രസിദ്ധീകരിച്ചിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.