22 പേരെ കാണാതായി, നൂറോളം പേര്‍ക്ക് പരുക്ക്; ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്കു നീങ്ങിയതായി അധികൃതര്‍
മനില: ഫിലിപ്പൈന്‍സില്‍ വാംകോ ചുഴലിക്കാറ്റിനെ തുടര്‍ന്നു കനത്ത നാശനഷ്ടം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റില്‍ ഫിലിപ്പൈന്‍സില്‍ 53 പേരാണ് മരിച്ചത്. 22 പേരെ കാണാതാകുകയും നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്കു നീങ്ങിയതായാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് ഇന്നു വിയറ്റ്‌നാമിലും നാശനഷ്ടങ്ങളുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.
കാറ്റിനെ തുടര്‍ന്നു ഫിലിപ്പൈന്‍സില്‍ കനത്ത മഴയും മണ്ണിടിച്ചിലും പ്രളയവുമുണ്ടായി. വിവിധ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
കഗയാന്‍, ഇസബേല തുടങ്ങിയ പ്രവിശ്യകളില്‍ ഇപ്പോഴും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്.
അതേസമയം, വിയറ്റ്‌നാമില്‍ ചുഴലിക്കാറ്റിനു മുന്നോടിയായുള്ള മുന്‍കരുതലെന്നോണം അഞ്ചു ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷമുണ്ടാകുന്ന പതിമൂന്നാമത്തെ ചുഴലിക്കാറ്റാണ് വാംകോയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Comments are closed for this post.